ജിദ്ദ – വ്യത്യസ്ത കേസുകളില്‍ രണ്ടു സൗദി പൗരന്മാര്‍ക്കും ഒരു സിറിയക്കാരനും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്ന് ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സിറിയക്കാരന്‍ ഹാസിം മുഹ്‌സിന്‍ താഹ അല്‍കൂസക്ക് തബൂക്കിലാണ് വധശിക്ഷ നടപ്പാക്കിയത്.
സൗദി പൗരന്‍ അലി ബിന്‍ ഗൈഥാന്‍ ബിന്‍ മുഹമ്മദ് അല്‍അംരിയെ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെച്ചു കൊലപ്പെടുത്തിയ ഫായിസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍അംരിക്ക് അസീറിലും സൗദി പൗരന്‍ സുല്‍ത്താന്‍ ബിന്‍ മഅ്ദി ബിന്‍ ഖാലിദ് അല്‍ഉതൈബിയെ മനഃപൂര്‍വം കാര്‍ കയറ്റി കൊലപ്പെടുത്തിയ മുഖ്‌രിന്‍ ബിന്‍ സുലൈമാന്‍ ബിന്‍ സഹാബ് അല്‍ഉതൈബിക്ക് റിയാദ് ജയിലിലുമാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



