ദമാം – സൗദി ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ബിന്‍ അസ്അദ് ബിന്‍ അഹ്മദ് അല്ശാഖൂരിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
ആയുധ പരിശീലനം നടത്തുകയും സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുകയും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന ഭീകരരെ സഹായിക്കുകയും മറ്റൊരു ഭീകരനൊപ്പം ചേര്‍ന്ന് ഭീകര സംഘടന സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്വദേശികളെയും വിദേശികളെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കി തുടങ്ങിയ കേസുകളിലാണ് ഇദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group