റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീമിലെ അൽ റാസിനടുത്തുള്ള ഖുശൈബിയ്യയിൽ മലയാളി ദമ്പതികളുടെ രണ്ട് വയസുകാരിയായ മകൾ മരണപ്പെട്ടു. കൊല്ലം പത്തനാപുരം സ്വദേശി താരിഖ്-ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിനി മുംതാസ് ദമ്പതികളുടെ മകൾ ഐറയാണ് മരണപ്പെട്ടത്.
കുട്ടിയുടെ മാതാവ് മുംതാസ് ഖുശൈബിയ്യയിലെ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. കുട്ടിയുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രവർത്തനങ്ങൾ ഉനൈസ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group