ദുബായ്- യു.എ.ഇയിലെ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി മലപ്പുറം ജില്ലയിലെ വാണിയമ്പലം സ്വദേശിനി ദാനിയ നാജിഹ. ആരോഗ്യമേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളെ കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ജിദ്ദ ഇന്ത്യൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായ ദാനിയ കുസാറ്റിൽ നിന്ന് ബിടെക്കും സിഇടിയിൽ നിന്ന് എംടെക്കും നേടി 2021ലാണ് ഗവേഷണം ആരംഭിച്ചത്. രാജ്യാന്തര ശാസ്ത്ര ജേർണലുകളിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊക്കാറണി അബ്ദുൽ കരീം- നസീറ ബീഗം ദമ്പതികളുടെ മകളും, ചേളാരി സ്വദേശിയും അബുദാബി ഐടി മേഖലയിലെ ഉദ്യോഗസ്ഥനുമായ മാലിക് സദ യുടെ ഭാര്യയുമാണ്. ഏകമകൾ : ഹെയ്‌സ്ലിൻ എൽനോർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group