ദമാം: പ്രവാസി വെൽഫെയർ ദമാം റീജിയണൽ കമ്മിറ്റി 2025-26 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ദമാമിൽ സംഘടിപ്പിച്ച റീജിയണൽ ജനറൽ കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രൊവിൻസ് കമ്മിറ്റി അംഗം ഖലീലുൽ റഹ്മാൻ അന്നട്ക്ക ഉദ്ഘാടനം ചെയ്തു. സംയുക്ത പാർലമെന്ററി സമിതിയെ കശാപ്പ് ചെയ്താണ് കേന്ദ്ര സർക്കാർ വഖഫ് ബില്ലിൽ തുടർ നടപടികൾ സ്വീകരിച്ചതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ അംഗങ്ങൾ നിർദേശിച്ച 44 ഭേദഗതികളും ഒറ്റയടിക്ക് തള്ളുകയും എൻ ഡി എ അംഗങ്ങൾ നിർദേശിച്ച 14 ഭേദഗതികൾ അംഗീകരിക്കുകയും ചെയ്തിരിക്കുകയാണ്. സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധ വംശീയ രാഷ്ട്രീയത്തിനെതിരിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡൻറായി അബ്ദുൽ റഹീം തിരൂർക്കാടിനേയും, ജനറൽ സെക്രട്ടറിയായി ബിജു പൂതക്കുളത്തേയു ട്രഷററായി. ഉബൈദ് മണാട്ടിലിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ ഫൈസൽ കോട്ടയം, അനീസ മെഹബൂബ് (വൈ. പ്രസിഡൻ്റ്മാർ), ജമാൽ പയ്യന്നൂർ, ജമാൽ കൊടിയത്തൂർ (സെക്രട്ടറിമാർ) അബ്ദുളള സൈഫുദ്ദീൻ (പി. ആർ & മീഡിയ), സലീം കണ്ണൂർ (കൺവീനർ :വെൽഫെയർ) ഷെരീഫ് കൊച്ചി ( കലാ-കായികം) അംഗങ്ങളായി അയ്മൻ സഈദ്,ഫാത്തിമ ഹാഷിം, ജംഷദ് അലി, സാബിഖ് കെ.എം, ഷക്കീർ ബിലാവിനകത്ത്, സുനില സലീം, സജ്ന ഷക്കീർ, ഷബീർ ചാത്തമംഗലം, ഫൈസൽ കുറ്റ്യാടി, ഹാരിസ് കൊച്ചി, ബിനാൻ ബഷീർ, ആർ. സി. യാസിർ,
നാസർ വെള്ളിയത്ത്, സമീയുള്ള കൊടുങ്ങല്ലൂർ ,ഷമീർ പത്തനാപുരം, ആഷിഫ് കൊല്ലം, ജാബിർ കണ്ണൂർ
എന്നിവരെയും തെരഞ്ഞെടുത്തു.
പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവൻസ് ട്രഷറർ അഡ്വ.നവീൻ കുമാർ കമ്മിറ്റി അംഗങ്ങളായ ശിഹാബ് മാങ്ങാടൻ,നിയാസ് കൊടുങ്ങല്ലൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.