ദമാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ഫാറൂഖ് കോളജ് അംഗങ്ങളുടെ കൂട്ടായ്‌മയായ ഫോസ ദമാം ചാപ്റ്റർ ഇഫ്‌താർ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്‌ദുൾ ഹമീദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. പി.എ.എം ഹാരിസ് ഇഫ്‌താർ സന്ദേശം നൽകി. ഫോസ ഡയാലിസിസ് സെന്ററിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ തീരുമാനിച്ചു. സെക്രട്ടറി യു.വി. ആസിഫ് സ്വാഗതവും ട്രഷറർ പി.വി. ഹാരിഷ് നന്ദിയും പറഞ്ഞു. നജീബ് അരഞ്ഞിക്കൽ, സിറാജുദ്ദീൻ അബ്ദുള്ള, ഡി.വി. നൗഫൽ, ഷബീർ ചാത്തമംഗലം, ആസിഫ് മൂച്ചിങ്ങൽ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group