അൽകോബാർ: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡി.ടി.എം അബ്ദുൾ ഗഫൂറിന് കോസ്‌മോസ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് ഊഷ്‌മള യാത്രയയപ്പ് നൽകി. ക്ലബ് പ്രസിഡൻ്റ് ഡിടിഎം ഹാരിഷ് പി.വി. സ്വാഗതം പറഞ്ഞു. അബ്‌ദുൽ ഗഫൂറിന്റെ നേതൃത്വത്തിനും സംഭാവനകൾക്കും പരിപാടിയിൽ സംസാരിച്ച അംഗങ്ങൾ നന്ദി പറഞ്ഞു. കോബാർ ക്‌ളാസിക് റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ ടിഎം ആബിദ് നിസാം ഖാൻ അധ്യക്ഷത വഹിച്ചു. ഏരിയ 60 ഡയറക്ടർ ടിഎം അബ്ദുറഹീം കോസ്‌മോസ് ക്ലബ്ബിൻ്റെ സുവർണ്ണ കാലഘട്ടം അനുസ്മരിച്ചു. സ്ഥാപക അംഗങ്ങളായ ഡിടിഎം സതീഷ് കുമാർ, ഡിടിഎം നൗഫൽ ഡി.വി, ടി.എം റഷീദ് ഉമർ, ടിഎം ഹബീബ് മൊഗ്രാൽ, ടിഎം ബോബി കുമാർ, ഡിടിഎം ജേക്കബ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group