റിയാദ്- സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെ കോൺസുലാർ ടൂറിന്റെ വിശദാംശങ്ങൾ എംബസി പ്രസിദ്ധീകരിച്ചു. ജൂലൈ മുതൽ 2025 സെപ്തംബർ വരെയുള്ള കോൺസുലാർ സന്ദർശനത്തിന്റെ തിയതിയും സമയവും വേദിയുമാണ് പുറത്തുവിട്ടത്.
അൽ കോബാറിൽ ഈ മാസം 11,12 തിയതികളിൽ റാഖയിലെ എസ്.എ.ബി ബാങ്കിന് എതിർ വശത്തുള്ള അൽ ഖാത്തീരി സെന്ററിലെ വി.എഫ്.എസ് ഓഫീസിൽ നടക്കും. ദമാം, ജുബൈൽ, ഹുഫൂഫ്, അൽ ഹസ, അറാർ,ബുറൈദ, വാദി ദവാസിർ,അൽ ഖഫ്ജി, ഹഫർ അൽ ബാത്തിൻ,ഹായിൽ,സകാക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് കോൺസുലാർ സന്ദർശനം നടക്കുക.


ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group