Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    • ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    • സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    • ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    • അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ജിദ്ദയോട് വിട, വൈസ് കോൺസൽ ഹരിദാസ് ഡൽഹിയിലേക്ക് മടങ്ങി

    മുസാഫിർBy മുസാഫിർ19/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വൈസ് കോൺസൽ പി. ഹരിദാസ്, പത്നി മിനി
    Share
    WhatsApp Facebook Twitter Telegram LinkedIn

    പ്രവാസികളുടെ പ്രിയംകരനായ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ

    ജിദ്ദ: കഴിഞ്ഞ മൂന്ന് വർഷമായി പ്രവാസി പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും പ്രയാസം അനുഭവിക്കുന്ന നിരവധി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് സാന്ത്വനം പകരുകയും ചെയ്ത ഇന്ത്യൻ കോൺസുലറ്റിലെ പാസ്പോർട്ട്‌ വിഭാഗം വൈസ് കോൺസൽ മലപ്പുറം നിലമ്പൂർ സ്വദേശി പി. ഹരിദാസ് ഡൽഹിയിലെ കേന്ദ്ര മന്ത്രാലയത്തിലേക്ക് മടങ്ങി. മൂന്ന് വർഷം മുമ്പ് ഒമാനിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ജിദ്ദയിലേക്ക് സ്ഥലം മാറി വന്ന ഹരിദാസ് വളരെ പെട്ടെന്നാണ് ജനകീയ വൈസ് കോൺസലായി ഇന്ത്യക്കാർക്കിടയിൽ പ്രിയംകരനായി മാറിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജയിലിലും തർഹീലിലും മറ്റും അകപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ അന്വേഷിക്കുന്നതിനും അവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിനും ആത്മാർത്ഥമായി പ്രവർത്തിച്ച ഹരിദാസ്, മിക്ക മലയാളി കൂട്ടായ്മകളിലും അഭിമാനപൂർവം പങ്കെടുത്തിരുന്നു. മലയാളത്തനിമ പുലർത്തുന്നതിലും ഭാഷാസ്നേഹം പ്രകടിപ്പിക്കുന്നതിലും നല്ലൊരു വായനക്കാരൻ കൂടിയായ അദ്ദേഹം മുൻപന്തിയിൽ നിന്നു. കോൺസുലേറ്റ് ജീവനക്കാരുടെ വിഷു, ഓണം ആഘോഷങ്ങളിലും മറ്റ് ഇന്ത്യൻ ഉത്സവങ്ങളിലും കഴിഞ്ഞ മൂന്ന് വർഷവും ഹരിദാസ് നേതൃപരമായ പങ്ക് വഹിച്ചു.

    തബൂക്, തായിഫ്, ജിസാൻ, യാമ്പു, അബഹ, അൽബാഹ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഇന്ത്യൻ കോൺസുലർ സംഘത്തിന്റെ സന്ദർശനങ്ങളുടെ എണ്ണവും സൗകര്യവും വർധിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ജിദ്ദയിലെ ഔദ്യോഗിക ജീവിതം അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് ഹരിദാസ് ദ മലയാളം ന്യൂസിനോട് പറഞ്ഞു.

    സൗദികൾക്കും ഇന്ത്യക്കാർക്കുമിടയിൽ ഒട്ടേറെ നല്ല സൗഹൃദങ്ങൾ സ്ഥാപിക്കുന്നതിനും ജിദ്ദയിലെ സേവന കാലം സഹായകമായതായി അദ്ദേഹം പറഞ്ഞു. കാലത്ത് വി. എഫ്. എസിലും ഉച്ചയ്ക്ക് ശേഷം കോൺസുലറ്റിലും സേവനം അനുഷ്ഠിച്ച് പോന്ന ഹരിദാസിന്റെ സേവനം രാപ്പകൽ പ്രവാസികൾക്ക് ലഭ്യമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഒരിക്കലും സ്വിച്ച് ഓഫ് ചെയ്യാത്ത മൊബൈൽ ഫോൺ തെളിവാണെന്ന് സഹപ്രവർത്തകരും മലയാളി സംഘടനാ പ്രവർത്തകരും സ്നേഹപൂർവ്വം അനുസ്മരിച്ചു. കോഴിക്കോട് സർവകലാശാലയിലെ ഫൈനാൻസ് ഓഫീസർ കോഴിക്കോട് ചേവായൂർ സ്വദേശി മിനിയാണ് ഹരിദാസിന്റെ പത്നി. ഏകമകൻ ആനന്ദ് ബംഗളൂരുവിൽ ജോലി ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Consul Embassy Haridas Jeddah
    Latest News
    രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    14/05/2025
    ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    14/05/2025
    സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    13/05/2025
    ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    13/05/2025
    അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.