റിയാദ് – തലസ്ഥാന നഗരിയില്‍ പൊതുസ്ഥലത്തു വെച്ച് തര്‍ക്കത്തെ തുടര്‍ന്ന് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ഏഴു പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനികളും അഫ്ഗാനികളുമാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, റിയാദ് പ്രവിശ്യയില്‍ പെട്ട മുസാഹ്മിയയില്‍ പൊതുസ്ഥലത്തു വെച്ച് തര്‍ക്കത്തെ തുടര്‍ന്ന് മറ്റൊരാളെ ആക്രമിച്ച സൗദി പൗരനെ മുസാഹ്മിയ പോലീസും അറസ്റ്റ് ചെയ്തു. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.