റിയാദ്- മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി വനിതാ വേദി പ്രവർത്തകർ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലും നിയമസഭയിലും സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെച്ച വനിത നേതാവ് ആയിരുന്നു പത്മയെന്ന് ഒ.ഐ.സി.സി വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ് അനുശോചന കുറിപ്പിലൂടെ അറിയിച്ചു.
ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറർ എന്നീ നിലകളില്ലും കോൺഗ്രസ് പ്രസ്ഥാനത്തിന് അവർ നൽകിയ സംഭവനകൾ മഹത്തരമാണെന്നും വനിതാ വേദി ഭാരവാഹികൾ അഭിപ്രായപെട്ടു.
യോഗത്തിന് വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി
ജാൻസി പ്രെഡിൻ, വൈസ് പ്രസിഡന്റ്മാരായ സ്മിത മോഹിയുദീൻ, ഭൈമി സുബിൻ,
ട്രഷറർ സൈഫുനിസ്സ സിദ്ദിഖ്, സെക്രട്ടറിമാരായ സിംന നൗഷാദ്, ശരണ്യ ആഘോഷ് എന്നിവർ അനുശോചന ചടങ്ങിന് നേതൃത്വം നൽകി.