കൊണ്ടോട്ടി- മുൻ എം.എൽ.എ കെ.മമ്മുണ്ണി ഹാജിയുടെ നിര്യാണത്തിൽ ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി അനുശോചിച്ചു. കൊണ്ടോട്ടിയിൽ വികസനം വിപ്ലവം സൃഷ്ടിച്ച് ജനമനസുകളിൽ ഇടം നേടി രണ്ട് പ്രാവശ്യം കൊണ്ടോട്ടിയെ പ്രതിനിധീകരിച്ച മമ്മുണ്ണി ഹാജി ജനങ്ങൾക്ക് എന്നും പ്രാപ്യനായ നേതാവായിരുന്നുവെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിക്കുകയും,സാധാരണക്കാരെ ചേർത്തു പിടിച്ച ജനനായകനെയാണ് മമ്മുണ്ണി ഹാജിയുടെ മരണത്തോടെ നഷ്ടപ്പെട്ടതെന്നും ഭാരവാഹികൾ അനുശോചനകുറിപ്പിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group