ജിദ്ദ: കേരളത്തിലെ പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജിലെ മുതിർന്ന അധ്യാപകനുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു. 66 വയസായിരുന്നു. ഉംറനിർവ്വഹിക്കാൻ കുടുംബസമ്മേതം എത്തിയതായിരുന്നു. മലപ്പുറം കൂട്ടിലങ്ങാടി കൊളപറമ്പ് കൊഴിഞ്ഞിൽ സ്വദേശിയാണ്. ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലായിരുന്നു അന്ത്യം. കടമേരി റഹ്മാനിയ കോളേജ്ജിൽ 17വർഷം അധ്യാപകനായി പ്രവർത്തിച്ചു. .മഞ്ചേരി തുറക്കൽ മസ്ജിദ്, ആനക്കയം പുള്ളിലങ്ങാടി മസ്ജിദ്, ഇരുമ്പുംചോല മസ്ജിദ് എന്നിവടങ്ങളിലും അധ്യാപകനായി പ്രവർത്തിച്ചു.
ഭാര്യ- ഖദീജ. മക്കൾ- മുഹമ്മദ്ബഷീർ ദാരിമി(ജിദ്ദ) ജുബൈരിയ,ബുഷ്റ,ആബിദ,സാജിദ,ഉമ്മുസൽമ. മരുമക്കൾ:അഹമ്മദ്കുട്ടി ഫൈസി,അബ്ദുൽ മജീദ് ഫൈസി,മുസ്തഫ ഫൈസി, മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫൽ. നഫീസത്തുൽ നസ്റിയ.
മയ്യിത്ത് നമസ്കാരം ഇന്ന് വെള്ളിയാഴ്ച സുബ്ഹി നമസ്കാരാനന്തരം ജിദ്ദയിലെ റുവൈസ് മഖ്ബറയിൽ നടക്കും. മരണാനന്തര കർമ്മങ്ങൾക്കും മറ്റു നടപടികൾക്കും കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.