റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ അർബുദം ബാധിച്ചു കിടപ്പിലായ പത്തനംതിട്ട സ്വദേശിയായ യുവതിക്കുള്ള ചികിത്സാ സഹായം കൈമാറി. റിയാദിലെ സുലൈയിൽ അൽ മൻഹൽ ഇസ്തിറാഹിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ മൈമൂന അബ്ബാസ് സഹായം കൈമാറി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നട ത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ധനസമാഹരണം നടത്തിയത്.
വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് കൗൺസിൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, സൗദി നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ് സുബി സജിൻ, റിയാദ് കൗൺസിൽ ട്രഷറർ അഞ്ജു ആനന്ദ്, കോർഡിനേറ്റർ കാർത്തിക അനീഷ്, ജോയിൻ സെക്രട്ടറി മിനുജ മുഹമ്മദ്, ബൈമി സുബിൻ എന്നിവർ നേതൃത്വം നൽകി. ശാരിക സുദീപ്, റിസ്‌വാന ഫൈസൽ, സൗമ്യ തോമസ്, ജീവ, അനു ബിബിൻ, സലീന, ലിയ, ഷാഹിന, ഹനാൻ അൻസാർ, കൃഷ്ണേന്ദു, ബിൻസി, സാജിദ, ഷിംന, അനു രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.