ദമാം- വയനാട് പൊഴുതന പറക്കാടൻ വീട്ടിൽ ബഷീർ (56) ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ദമാം സഫയിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു. ഇന്ന് ഉച്ചക്ക് കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ- ഖൈറുന്നീസ. മക്കൾ- അനീഷ, ഹസ്ന, അബ്ഷ. മരുമക്കൾ ഷമീർ നഹ്‌ല. കുടുംബം ദമാമിലുണ്ട്. നടപടിക്രമങ്ങൾക്ക് ഷാജി വയനാടാണ് നേതൃത്വം നൽകുന്നത്. മയ്യിത്ത് ദമാമിൽ മറവു ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



