റിയാദ്: തിരക്കു പിടിച്ച ജീവിത സാഹചര്യത്തില്‍ ആരോഗ്യസംരക്ഷണം മറന്നുപോകുന്നവര്‍ക്ക് ഫിറ്റ്‌നസ് പരിശീലനവും ബോധവത്കരണവും നല്‍കാന്‍ ഷിംസ് സിഗ്‌നേച്ചര്‍ ഫിറ്റ്‌നസ്സ് സ്റ്റുഡിയോക്ക് കീഴില്‍ വൈറ്റല്‍ വൈബ് ഫെസ്റ്റ് എന്ന പേരില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ വെള്ളി വൈകീട്ട് 6.00ന് മലസിലെ ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരിപാടി നടക്കുന്നത്.
വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാനും ലഹരിക്ക് അടിമകളാകുന്ന തലമുറയുടെ അതിജീവനം സാധ്യമാക്കാനും ലക്ഷ്യമിട്ട് വൈറ്റല്‍ വൈബ് ഫെസ്റ്റില്‍ ബോധവല്‍ക്കരണ ക്ലാസ് നടക്കും. ഫിറ്റ്‌നസിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രമുഖ ട്രൈനര്‍മാരുടെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് ട്രെയ്‌നിങ്ങും നല്‍കും.
പ്രവാസികള്‍ക്ക് പ്രത്യേകം രൂപം നല്‍കിയ വര്‍ക്ക് ഔട്ട് പ്ലാനുകള്‍, നൂട്രിഷണല്‍ ടിപ്‌സ് എന്നിവ പരിചയപ്പെടുത്തും. ആക്ടീവ് ലൈഫ് സ്‌റ്റൈല്‍ വര്‍ക്‌ഷോപ്, ന്യൂട്രീഷണല്‍ ഗൈഡന്‍സ്, ലൈഫ് സ്‌റ്റൈല്‍ സപ്പോര്‍ട്ട്, ആന്റി ഡ്രഗ് കാമ്പയിന്‍, കായിക പരിശീലനം ആനന്ദകരമാക്കാന്‍ സൂമ്പാ ഡാന്‍സ്, ഫിറ്റ്‌നസ്സ് ഫണ്‍ സെഷന്‍, വിനോദ പരിപാടികള്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് ഒരുക്കുന്നത്. പ്രവേശനം സൗജന്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ ഷിം സി?ഗ്‌നേച്ചര്‍ ഫിറ്റ്‌നസ്സ് സ്റ്റുഡിയോ ഡയറക്ടര്‍ ഷിംന ജോസഫ്, ഷിം സി?ഗ്‌നേച്ചര്‍ ഫിറ്റ്‌നസ്സ് സ്റ്റുഡിയോ ഡെപ്യൂട്ടി ഡയറക്ടര്‍ ദിവ്യ ഭാസ്‌കരന്‍, ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രൈനര്‍ സനദ് സുന്ദര്‍, മാര്‍ക്കറ്റിം?ഗ് എക്‌സിക്യൂട്ടീവ് സൗമ്യ സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.