റിയാദ്: മലിനജല പൈപ്പ് ലൈന്‍ വൃത്തിയാക്കുന്നതിന് ഉപയോഗിച്ച ആസിഡ് ശ്വസിച്ച് മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു. റിയാദ് അസീസിയയില്‍ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവന്‍ ഈസ്മായീല്‍ (51) ആണ് റിയാദ് അല്‍ഈമാന്‍ ആശുപത്രിയില്‍ നിര്യാതനായത്. താമസിക്കുന്ന ഫ്ലാറ്റിൽ മലിന ജല പൈപ് ലൈന്‍ ശുദ്ധീകരിക്കുന്നതിനുള്ള ആസിഡ് ഒഴിച്ചിരുന്നു. ഇതറിയാതെ ബാത്‌റൂമില്‍ പോയതായിരുന്നു ഇസ്മായീല്‍.
സള്‍ഫ്യൂരിക് ആസിഡ് ശ്വസിച്ച് ബോധരഹിതനായ ഇദ്ദേഹത്തെ ഉടന്‍ തന്നെ അല്‍ഈമാന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. തൊട്ടടുത്ത ദിവസം മരിക്കുകയും ചെയ്തു. ആലസ്സന്‍കുട്ടിയാണ് പിതാവ്. ഭാര്യ നസീറ. മക്കള്‍: ഫാത്തിമ ഹന, ഹനീന്‍ മുഹമ്മദ്, ഹൈസ ഹാസിം, ഹെന്‍സ അസ്രിന്‍. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്,



