റിയാദ്- റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെൽഫയർ അസോസിയേഷൻ റിയാദ് തലശ്ശേരി ഫെസ്റ്റ് 2025 പരിപാടികളുടെ ഭാഗമായി തലശ്ശേരി ബാഡ്മിന്റൺ ലീഗ് സീസണ് 4 സംഘടിപ്പിച്ചു. റിയാദിലെ എക്സിറ്റ് 16 ല്‍ റിമാല്‍ സെന്ററിൽ പ്രവര്‍ത്തിക്കുന്ന റാഇദ് പ്രോ കോര്‍ട്ടില്‍ സീനിയര്‍ മെന്‍ ഫ്ലൈറ്റ് 1, ഫ്ലൈറ്റ് 2,ലേഡീസ് , ബോയ്സ്, ഗേള്‍സ് എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു.
പതിനാറ് ടീമുകള്‍ പങ്കെടുത്ത സീനിയര്‍ മെന്‍ ഫ്ലൈറ്റ് 1 വിഭാഗത്തിന്റെ ഫൈനലില്‍ ഷഫീക്ക് ലോട്ടസ് / മുബശ്ശിര്‍ മുസ്തഫ സഖ്യത്തെ പരാജയപ്പെടുത്തി റിജാസ് വാഴെപൊയില്‍ / മുഹമ്മദ് സാലിഹ് സഖ്യം ചാമ്പ്യന്മാരായി. പതിനെട്ട് ടീമുകള്‍ പങ്കെടുത്ത സീനിയര്‍ മെന്‍ ഫ്ലൈറ്റ് 2 വിഭാഗത്തില്‍ സുകുല്‍ സി എ / അബ്ദുള്‍ റഹ്മാന് സഖ്യത്തെ പരാജയപ്പെടുത്തി റിയാസ് ടെന്‍ സ്റ്റാര്‍ / സുബിന് ടെന്‍ സ്റ്റാര്‍ സഖ്യം ജേതാക്കളായി. ലേഡീസ് വിഭാഗത്തില്‍ മുംതാസ് നസീര്‍ / സെലിന് ഫുഹാദ് സഖ്യത്തെ തോല്‍പ്പിച്ച് ഫിദ മഹറൂഫ് അബ്ദുള്ള / സനിഷ്മ മുഹമ്മദ് നസീഹു സഖ്യം ജേതാക്കളായി. ബോയ്സ് വിഭാഗം ഫൈനലില്‍ ഇഹാന്‍ ജഫ്ഷിദ് / സൈദാന് അബ്ദുല്‍ നാസര്‍ സഖ്യത്തെ തോല്‍പ്പിച്ച് കാശിഫ് ഷഫീക്ക് / മര്വാന് ആസിഫ് സഖ്യവും ഗേള്‍സ് വിഭാഗം ഫൈനലില്‍ ഹല അബ്ദുല്‍ ഫത്താഹ് / സുമയ്യ മുഹമ്മദ് നിവാസ് സഖ്യത്തെ പരാജയപ്പെടുത്തി ആയിലാ ഹാരിഫ് / ഹവ്വ അബ്ദുല്‍ ഫത്താഹ് സഖ്യവും ചാമ്പ്യന്മാരായി. ഗേള്‍സ് വിഭാഗത്തില്‍ ഹലീമ ഇസ്മ / സെഹ അബ്ദുല്‍ ഫത്താഹ് സഖ്യം പ്രത്യേക പുരസ്ക്കാരത്തിന് അര്‍ഹരായി.
ടി എം ഡബ്ല്യു എ റിയാദ് സ്പോര്‍ട്സ് കണ്‍വീനര്‍മാരായ റിജാസ് വാഴെപൊയില്‍, ഫുഹാദ് കണ്ണമ്പത്ത് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്കി. മുഹമ്മദ് സെറൂഖ് കരിയാടന്‍, റഫ്സാദ് വാഴയില്‍, തൈസീം അബ്ദുല്‍ ഗഫൂര്‍, അന്‍വര്‍ സാദത്ത് കാത്താണ്ടി, സാജന്, ഷുഹൈബ് കക്കോട്ട്, അമല്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. വിജയികള്‍ക്ക് ടി എം ഡബ്ല്യു എ റിയാദ് പ്രസിഡന്റ് തന്‍വീര്‍ ഹാഷിം, ജനറല്‍സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ മറ്റ് നിര്‍വാഹക സമിത് അംഗങ്ങള്‍ എന്നിവരോടൊപ്പം റിയാദ് മാഹി വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് ഹാരിഫ്, റാഇദ് പ്രോ കോര്‍ട്ട് ഡയറക്ടര്‍ ആരിഫ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. തലശ്ശേരി ബാഡ്മിന്റണ്‍ ലീഗ് സീസണ് 4 ലെ കളിക്കാര്‍ക്കും കാണികള്‍ക്കുമായി സഫ മക്ക പോളി ക്ലിനിക്ക് ആന്റ് ഫാമിലി ക്ലിനിക്കിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയിരുന്നു.