തായിഫ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങൽ മൂലത്തിൽ യൂസഫ് ഹാജിയുടെ (68) മൃതദേഹം തായിഫിൽ മറവ് ചെയ്തു. ഇന്ന് അസർ നമസ്കാരാനന്തരം തായിഫ് ഇബ്നുഅബ്ബാസ് മസ്ജിദ് ഖബർസ്ഥാനിലാണ് മറവ് ചെയ്തത്. ഭാര്യക്കും മകൾക്കുമൊപ്പം ഉംറ നിർവഹിച്ച ശേഷം ഇന്നലെ (ഞായർ) തായിഫിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു. സന്ദർശനത്തിനിടയിൽ മസ്‌ജിദ് ഇബ്നു അബ്ബാസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പിതാവ്: ഇസ്മായിൽ കുട്ടി ഹാജി, ഭാര്യ: സഫിയ ഇല്യാൻ, മക്കൾ: ഇസ്‌മായിൽ, ബദറുന്നിസ, ഷറഫുന്നിസ, അനസ്, ജാമാതാക്കൾ: സജീറ കോനാരി, ഹബീബ് റഹ്മാൻ ചീരൻകുളങ്ങര, അബ്ദുൽ ഗഫൂർ പുതുക്കുടിയിൽ, നജ ഫാത്തിമ തറയിൽ, സഹോദരന്മാർ: മുഹമ്മദ് ഹാജി, അവറാൻ കുട്ടി ഹാജി, അബൂബക്കർ ഹാജി, ഹസൻ ഹാജി, അബ്ദുറസാക്ക് ഹാജി.
നിയമനടപടികൾ പൂർത്തിയാക്കുന്നതിന് തായിഫ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് സാലിഹ്, അക്ബർ ട്രാവൽസ് ജീവനക്കാരൻ മുഹമ്മദ് സിദ്ദീഖ് നേതൃത്വം നൽകി. ഇബ്നു അബ്ബാസ് മസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരത്തിലും കബറടക്ക ചടങ്ങിലും കെ.എം.സി.സി പ്രവർത്തകർ പരേതന്റെ ബന്ധുക്കൾ നാട്ടുകാർ ഉംറ സംഘത്തിലെ അമീറുമാർ നിരവധി പേർ പങ്കെടുത്തു.