ജിദ്ദ: കേരളത്തിൽ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ ഇടതുപക്ഷ സർക്കാരിനെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിക്കണമെന്നും യു.ഡി.എഫിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി തിരഞ്ഞെടുപ്പ് കൺവൻഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് താനൂരിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി മുഖ്യപ്രഭാഷണം നടത്തി. താനൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. നവാസ് ഓൺലൈനിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു.


നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ.കെ. ബാവ, ജലാൽ തേഞ്ഞിപ്പലം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മായിൽ മുണ്ടംപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസഹാഖ്, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, നൗഫൽ ഉള്ളാടൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി ബഷീർ കീഴില്ലത്ത് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഇടപെടാനും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവാസലോകത്ത് നിന്ന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു.
സി.എം. മർസൂക്കിന്റെ ഖിറാഅത്തോടു കൂടി ആരംഭിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് ചിറയിൽ സ്വാഗതവും ട്രഷറർ മുജീബ് തൊട്ടിയിൽ നന്ദിയും പറഞ്ഞു. മുസ്തഫ തലക്കടത്തൂർ, ആബിദ് മാടമ്പാട്ട്, നംഷീദ് താനൂർ, മൻസൂർ അയ്യായ, പി.ടി. ഇസ്മായിൽ തുടങ്ങിയവർ കൺവൻഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



