Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 23
    Breaking:
    • വിമാനത്തിന് സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ തിരിച്ചിറക്കി
    • തലയെടുപ്പോടെ റിനോൾട്ട് ട്രൈബർ; വിപണിയിലെത്തുന്നത് പുതിയ ലോ​ഗോയുമായി
    • ലൈസൻസില്ലാത്ത കെട്ടിടങ്ങളിൽ ഉംറ തീർഥാടകരെ പാർപ്പിച്ചു; നാല് കമ്പനികൾക്ക് വിലക്ക്
    • കുവൈത്ത് അമീറിനെ മുന്‍ സ്പീക്കര്‍ അപമാനിച്ചെന്ന് പരാതി
    • സ്വർണവില കുതിക്കുന്നു: പവന് വില 75,000 കടന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    ജിസാനിൽ മരിച്ച താനൂർ സ്വദേശി വെള്ളാലിൽ അലിയുടെ മൃതദേഹം സബിയയിൽ ഖബറടക്കി

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്23/07/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ: ജിസാൻ സബിയയിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി വെള്ളാലിൽ അലി (46) യുടെ മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സബിയയിൽ ഖബറടക്കി. സബിയ ജനറൽ ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളും കെ.എം.സി.സി നേതാക്കളും സുഹൃത്തുക്കളും ഇന്നലെ രാവിലെ ഏറ്റുവാങ്ങി. സബിയ ഖാലിദിയ്യ മസ്ജിദിലെ മയ്യിത്ത് നമസ്കാരത്തിനു ശേഷം സബിയ മസ്ജിദുൽ മസാഹ ഖബർസ്ഥാനിലാണ് മയ്യിത്ത് മറവ് ചെയ്തത്.

    ഖബറടക്കത്തിനുള്ള നിയമനടപടികൾക്കും മയ്യിത്ത് പരിപാലന മരണാനന്തര കർമ്മങ്ങൾക്കും അലിയുടെ ഭാര്യാ സഹോദരൻ ശിഹാബ്, കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി, വെൽഫെയർ വിഭാഗം ചെയർമാൻ ഗഫൂർ വാവൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ, സബിയ കെ.എം.സി.സി നേതാക്കളായ സാലിം നെച്ചിയിൽ, ബഷീർ ഫറോക്ക്, ആരിഫ് ഒതുക്കുങ്ങൽ, കരീം മുസ്ലിയാരങ്ങാടി, ഷാഫി മണ്ണാർക്കാട്, അബ്‌ദുൾ റസാഖ് തൃപ്പനച്ചി, മൂസക്കുട്ടി ഐബാൻ , ജിസാൻ ഏരിയ നേതാക്കളായ ഗഫൂർ വെട്ടത്തൂർ, നജീബ് പാണക്കാട് എന്നിവർ നേതൃത്വംനൽകി. തനിമ ജിസാൻ ഭാരവാഹിയായ ഷാഹിൻ കൊടശ്ശേരി, ജിസാനിലെ വിവിധ സംഘടനാ നേതാക്കൾ, ഐ.സി.എഫ് പ്രതിനിധികൾ എന്നിവരടക്കം ജിസാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവാസി മലയാളികൾ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു. ഉസ്താദ് മുസ്തഫ സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സ്വദേശികളും വിദേശികളുമടക്കം നിരവധിപേർ മയ്യിത്ത് നമസ്കാരത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സബിയയിലെ കഫറ്റീരിയ ജീവനക്കാരനായിരുന്നു അലി. കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ സബിയയിലെ കടയിൽ ജോലിക്കിടെ കുഴഞ്ഞുവീണ അലിയെ ഉടൻ തന്നെ അടുത്തുള്ള സബിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ചയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ പതിനൊന്നു വർഷമായി ജിസാനിൽ ജോലി ചെയ്‌തിരുന്ന അലി ഒരു വർഷം മുമ്പാണ് സബിയയിലെ കഫറ്റീരിയയിലേക്ക് മാറിയത്. വെള്ളാലിൽ കുഞ്ഞായുവിൻറെയും ബീവിക്കുട്ടി കൊല്ലാടത്തിലിന്റെയും മകനാണ്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്. ഹൈറുന്നിസ കുന്നത്തേരിയാണ് ഭാര്യ. മക്കളായ അംന ലിയ (18), ഫാത്തിമ അദ്‌ന(14), മുഹമ്മദ് അയാൻ (6) എന്നിവർ നാട്ടിൽ വിദ്യാർത്ഥികളാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jezan Vellalil Ali
    Latest News
    വിമാനത്തിന് സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ തിരിച്ചിറക്കി
    23/07/2025
    തലയെടുപ്പോടെ റിനോൾട്ട് ട്രൈബർ; വിപണിയിലെത്തുന്നത് പുതിയ ലോ​ഗോയുമായി
    23/07/2025
    ലൈസൻസില്ലാത്ത കെട്ടിടങ്ങളിൽ ഉംറ തീർഥാടകരെ പാർപ്പിച്ചു; നാല് കമ്പനികൾക്ക് വിലക്ക്
    23/07/2025
    കുവൈത്ത് അമീറിനെ മുന്‍ സ്പീക്കര്‍ അപമാനിച്ചെന്ന് പരാതി
    23/07/2025
    സ്വർണവില കുതിക്കുന്നു: പവന് വില 75,000 കടന്നു
    23/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.