ദമാം: ഡ്രൈവിംഗിനിടെ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ട്രെയിലർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ പെരുമ്പാവൂർ സ്വദേശി ദമാം സൗദി ജർമൻ ആശുപത്രിയിൽ വെച്ച് മരിച്ചു. പെരുമ്പാവൂർ വെങ്ങോല അലഞ്ഞിക്കാട്ടിൽ അബൂബക്കറിന്റെ മകൻ ഷമീർ (43) ആണ് മരിച്ചത്.
ജൂലൈ 17-ന് ദമാം-റിയാദ് ഹൈവേയിൽ ദമാം ചെക്ക് പോയിന്റിന് സമീപം വെച്ചാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയവേ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. അപകടവിവരമറിഞ്ഞ് ഭാര്യയും സഹോദരനും ദമാമിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ഭാര്യ: ഷഹാന. മക്കൾ: ഷിഫാന (പ്ലസ് വൺ), ഷിഫാസ് (7-ാം ക്ലാസ്).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group