Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 28
    Breaking:
    • സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്തംബർ 23 ന് തുടക്കമാകും
    • ഹോർമുസ് ജലപാത കൈകാര്യം ചെയ്യാൻ പുതിയ നിർദ്ദേശവുമായി ഒമാൻ, മലാക്ക കടലിടുക്കിന്റെ മാതൃക
    • പ്രവാസി ശാക്തീകരണത്തിൽ കെ.എം.സി.സിയുടെ പങ്ക് മഹത്തരം: ഡോ. അൻവർ അമീൻ
    • പശ്ചിമ യെമനില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു, ആക്രിയാണെന്ന് കരുതി കുഴിബോംബ് പൊട്ടിച്ചു
    • ഇതിഹാസം തിരിച്ചെത്തുന്നു, സിനദിൻ സിദാൻ ഫ്രാൻസ് കോച്ച്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്തംബർ 23 ന് തുടക്കമാകും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2026 Community Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും. പ്രവാസ ഭൂമികയിൽ മലയാളികൾ സംഘടിപ്പിക്കുന്നതിൽ വെച്ചേറ്റവും ശ്രദ്ധേയമായ സാഹിത്യോത്സവം ഇത്തവണ ഒരുമാസം നീണ്ടു നിൽക്കും. സെപ്റ്റംബർ 23ന് ആരംഭിച്ച് ഒക്ടോബർ 31നാണ് സാഹിത്യോൽസവം സമാപിക്കുന്നത്.

    സെപ്റ്റംബർ 23ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ എം. എൻ കാരശ്ശേരി എസ്.എം.എൽ.എഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും, കവയത്രിയുമായ റോസ്മേരി, സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ വി.സി അഭിലാഷ്, ഡോക്യൂമെന്ററി സംവിധായിക ഷൈനി ബെഞ്ചമിൻ, എഴുത്തുകാരിയും വിവർത്തകയുമായ ഷൈല രവീന്ദ്രൻ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
    ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്ര ശിൽപശാല,സാംസ്കാരിക പ്രഭാഷണം,പുസ്തക പ്രകാശനങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, ഗസൽ സന്ധ്യ തുടങ്ങിയ പരിപാടികൾ അരങ്ങേറും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒക്ടോബർ 9ന് നടക്കുന്ന കാവ്യോത്സവത്തിൽ പ്രശസ്ത നടൻ ഇർഷാദ് അലി മുഖ്യാതിഥിയായിരിക്കും. പ്രവാസി കവികളുമായുള്ള മുഖാമുഖം, കവിതകൾ അവതരിപ്പിക്കുന്ന കവിതാസ്വാദന സദസ്സ്, കാവ്യസമാഹാരങ്ങളുടെ പവിലിയൻ, കൂടാതെ ഇർഷാദ് അലിയുടെ ‘പൂക്കാതിരിക്കാൻ എനിക്കാവാതില്ലേ’ എന്ന കവിതാലാപനവും പറച്ചിലും പരിപാടിയും അരങ്ങേറും.

    ഒക്ടോബർ 16ന് നടക്കുന്ന ആർട്ട് ഫെസ്റ്റിനോടനുബന്ധിച്ച ചിത്രരചന ശിൽപശാലയിൽ പ്രശസ്ത എഴുത്തുകാരനും ചിത്രകാരനുമായ മുക്താർ ഉദരംപൊയിൽ മുഖ്യാതിഥിയാകും. ‘മലയാള സാഹിത്യം’ എന്ന വിഷയത്തെ ആസ്പദമാക്കി തത്സമയ ചിത്രരചന, പ്രമുഖ പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദർശനം, കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങൾ, ‘വരയിടം’ തുടങ്ങിയ പരിപാടികൾ ആർട്ട് ഫെസ്റ്റിന്റെ ഭാഗമാകും.

    ഒക്ടോബർ 29, 30, 31 തീയതികളിലായി നടക്കുന്ന സമാപന സമ്മേളനത്തിൽ സത്യൻ അന്തിക്കാട്, ടി.ഡി രാമകൃഷ്ണൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പ്രൊഫ. വീരാൻകുട്ടി, ഇന്ദു മേനോൻ എന്നിവരും പ്രവാസലോകത്തെ പ്രമുഖ എഴുത്തുകാരും പങ്കെടുക്കും. വിവിധ വിഷയങ്ങളിലായി പത്തോളം ചർച്ചാസെഷനുകൾ, പുസ്തകമേള, പുസ്തകപ്രകാശനങ്ങൾ, സമാജത്തിന്റെ പത്താം വാർഷിക സുവനീർ പ്രകാശനം എന്നിവയും സമാപന പരിപാടികളുടെ ഭാഗമായി നടക്കും.

    പ്രവാസ സാഹിത്യരംഗത്തെ കഥ, കവിത, നോവൽ, സഞ്ചാരസാഹിത്യം, സിനിമ തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ഏർപ്പെടുത്തിയ സമാജം പ്രവാസ മുദ്ര പുരസ്‌കാരം 2026 സമാപന സമ്മേളനത്തിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സമ്മാനിക്കും. ലിറ്റററി ഫെസ്റ്റിനോടനുബന്ധിച്ച് ജിസിസി തലത്തിൽ സംഘടിപ്പിച്ച കഥ, കവിതാ രചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങളും ഇതേ വേദിയിൽ വിതരണം ചെയ്യുമെന്നും, ദേശീയ തലത്തിൽ ശ്രദ്ധേയരായ ചില അപ്രതീക്ഷിത അതിഥികൾ കൂടി പങ്കെടുക്കുമെന്നും സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ ആലുങ്ങൽ, ദമ്മാം റീജണൽ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, ട്രഷറർ ഫബിന നജ്മുസമാൻ, ഓർഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കർ ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരൻ, മുഷാൽ തഞ്ചേരി, ഹുസൈൻ ചമ്പോളിൽ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia SMLF
    Latest News
    സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്തംബർ 23 ന് തുടക്കമാകും
    28/07/2026
    ഹോർമുസ് ജലപാത കൈകാര്യം ചെയ്യാൻ പുതിയ നിർദ്ദേശവുമായി ഒമാൻ, മലാക്ക കടലിടുക്കിന്റെ മാതൃക
    28/07/2026
    പ്രവാസി ശാക്തീകരണത്തിൽ കെ.എം.സി.സിയുടെ പങ്ക് മഹത്തരം: ഡോ. അൻവർ അമീൻ
    28/07/2026
    പശ്ചിമ യെമനില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു, ആക്രിയാണെന്ന് കരുതി കുഴിബോംബ് പൊട്ടിച്ചു
    28/07/2026
    ഇതിഹാസം തിരിച്ചെത്തുന്നു, സിനദിൻ സിദാൻ ഫ്രാൻസ് കോച്ച്
    28/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.