തബൂക്ക്- ഏതാനും ദിവസം മുമ്പ് സൗദി അറേബ്യയിലെ തബൂക്ക് ശർമ്മയിൽ റോഡപകടത്തിൽ പരിക്കേറ്റ കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി ശ്യാം തുടർ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു. തബൂക്കിൽനിന്ന് എയർ അറേബ്യ വഴിയാണ് നാട്ടിലേക്ക് തിരിച്ചത്. ദുബ ഹോസ്പിറ്റലിൽ ചികിത്സക്കാവശ്യമായ എല്ലാ സഹായങ്ങൾക്കും ദുബയിലെ സാമൂഹ്യ പ്രവർത്തകൻ കബീർ ചേളാരിയുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യം ഉണ്ടായത് ശ്യാമിന് ഒരുപാട് ആശ്വാസം നൽകിയിരുന്നു.
തുടർന്ന് ശ്യാമിനെ തബൂക്ക് ഹോസ്‌പിറ്റലിലേക്ക് റഫർ ചെയ്യുകയും അവിടെ തബൂക്ക് കെഎംസിസി നേതാവ് സാലിഹ് പട്ടിക്കാടിന്റെയും സഹപ്രവർത്തകരുടെയും സഹായം ലഭ്യമാകുകയും ചെയ്തു. പിതാവ് അറുമുഖന്റെ സുഹൃത് രഞ്ജിത്ത് ചേളന്നൂർ യാത്രയിൽ സഹായിയായി കൂടെ പോയി. തബൂക്ക് കെ.എം.സി.സി നേതാവ് ഇൽയാസ് കാളികാവ് വിമാനത്താവളത്തിൽ ആവശ്യമായ സഹായം നൽകി.



