തബൂക്ക്- സൗദി അറേബ്യയിലെ തബുക്കിനടുത്ത് ദുബയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ കുറ്റിത്തൊടി ശരീഫിന്റെ മകൻ ഷഫിൻ മുഹമ്മദിനും,രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമദിനും തബുക് മുറൂജ് റോഡ് മഖ്ബറയിൽ അന്ത്യവിശ്രമം. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ഇരുവരും സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് മരണം സംഭവിച്ചത്.
കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച്ച അസർ നമസ്കാരാനന്തരം അബൂബക്കർ മസ്ജിദിൽ ജനാസ നമസ്കാരം പൂർത്തിയാക്കി മുറൂജ് ഖബറിസ്ഥാനിൽ മറവ് ചെയ്തു. സഹ പ്രവർത്തകരും ബന്ധുക്കളും കെഎംസിസി നേതാക്കളുമുൾപ്പെടെ നിരവധി പേർ അന്ത്യകർമ്മങ്ങളിൽ പങ്കാളികളായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group