ജിദ്ദ– സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെ ഇമാം റാസി മദ്രസ മുഷ്റിഫ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജിദ്ദ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനി ഫിദ ഫാത്തിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെപ്റ്റംബർ 23ന് നടന്ന മത്സരത്തിൽ, ജിദ്ദ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ അയന ഫാത്തിമ രണ്ടാം സ്ഥാനവും, നൈല മൂന്നാം സ്ഥാനവും നേടി. ഒന്നാം സമ്മാനമായി ഫിദ ഫാത്തിനിന് സ്വർണ നാണയം സമ്മാനമായി നൽകും. വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് മത്സരത്തിന് ലഭിച്ചതെന്ന് സംഘാടകരായ ഇമാം റാസി മദ്രസ കമ്മിറ്റി പറഞ്ഞു. വിജയികളെ ഇമാം റാസി മദ്രസ കമ്മിറ്റിയും ഭാരവാഹികളും അഭിനന്ദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group