റിയാദ്: കണ്ണൂർ കുറ്റൂർ നെല്ലിയാട് സ്വദേശി പുതിയേടത്ത് വീട്ടിൽ അജിത്ത് കുമാർ(43) റിയാദിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആറര വർഷത്തിലധികമായി റിയാദിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. വിജിനയാണ് ഭാര്യ. പിതാവ് തമ്പാൻ, മാതാവ് പരേതയായ റുഗ്മിണി.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നസീർ കണ്ണീരി, ജാഫർ വീമ്പൂർ, അനസ് പെരുവള്ളൂർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group