റിയാദ്: നാല് പതിറ്റാണ്ടായി റിയാദില്‍ സൗദി മതകാര്യ വകുപ്പിന്റെയും ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റികളുടെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നാല്‍പതാം വാര്‍ഷിക സമ്മേളനം സമാപിച്ചു. നാല്‍പ്പതിന്റെ നിറവില്‍ നവോത്ഥാനത്തിന്റെ പുതിയ കാലത്തേക്ക് എന്ന ശീര്‍ഷകത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ നിരവധി പേർ പങ്കെടുത്തു. ദഅ്‌വ&അവൈര്‍നസ് സൊസൈറ്റി ഡയറക്ടര്‍ ശൈഖ് ഡോ. അബ്ദുല്ല ബിന്‍ ഉമര്‍ അല്‍മര്‍ശദ് ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആനും, പ്രവാചകചര്യയും ജീവിതത്തിലുടനീളം പുലര്‍ത്തുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും, സാമൂഹികമായ പരിവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുവാന്‍ ഇസ്ലാഹി സെന്ററുകള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി

നാല്‍പതാം വാര്‍ഷിക സംഘാടകസമിതി കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതം പറഞ്ഞു. ഹാഫിള് ഫര്‍ഹാന്‍ ഇസ്ലാഹി ഖിറാഅത്ത് നിര്‍വഹിച്ചു. ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ അന്‍സാര്‍ നന്മണ്ട, ഐ.എസ്.എം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി ആലപ്പുഴ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. ദഅ്‌വ & അവൈര്‍നസ് സൊസൈറ്റി പ്രബോധക വിഭാഗം മേധാവി ശൈഖ് മാഹിര്‍ ബിന്‍അബ്ദുല്ല അല്‍ഹമാമി മുഖ്യാതിഥിയായി പങ്കെടുത്തു. ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി നന്ദി പറഞ്ഞു.
ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ വിജയികള്‍ക്കുള്ള രണ്ടര ലക്ഷം രൂപയുടെ സമ്മാന വിതരണവും കെഎന്‍എം വിദ്യാഭ്യാസ ബോര്‍ഡ് സൗദിഅറേബ്യയില്‍ നടത്തിയ 5,7 ക്ലാസുകളിലെ പൊതു പരീക്ഷയില്‍ റിയാദ് സലഫി മദ്‌റസ ബത്ഹയില്‍ നിന്നും പരീക്ഷ എഴുതിയ കുട്ടികളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള ആദരവും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സമാപന സമ്മേളനത്തില്‍ നല്‍കി.
വളണ്ടിയര്‍ മീറ്റില്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇഖ്ബാല്‍ വേങ്ങര സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ നന്ദി പറഞ്ഞു. റിയാദ് സലഫി മദ്‌റസ വിദ്യാര്‍ഥികള്‍ ‘മുക്തി ലഹരി മരണത്തിന്റെ വ്യാപാരി’ ലഹരി വിരുദ്ധ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. പാനല്‍ ഡിസ്‌കഷനില്‍ ഡോക്ടര്‍ അബ്ദുല്‍ അസീസ്, ഖുദ്‌റത്തുള്ള നദവി, ഉസാമ മുഹമ്മദ്, നസറുദ്ദീന്‍ വി.ജെ, അഡ്വക്കറ്റ് അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുസ്സലാം ബുസ്താനി, സാജിദ് കൊച്ചി എന്നിവര്‍ പാനല്‍ ഡിസ്‌കഷന്‍ നിയന്ത്രിച്ചു. ഐ.എസ്.എം നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സൗദിതല ഉദ്ഘാടനം സമാപന സമ്മേളനത്തില്‍ ഡോ. അബ്ദുല്‍ അസീസ്, നൗഷാദ് അലി പി. എന്നിവര്‍ നിര്‍വഹിച്ചു റിയാദിലെ ഹൈക്ലാസ് ഓഡിറ്റോറിയം & ഇസ്തിറാഹയില്‍ നടന്ന സമാപന സമ്മേളനത്തിന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അംഗങ്ങളായ നൂറോളം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.