ദുബൈ: രിസാല സ്റ്റഡി സർക്കിൾ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന 16-ാമത് മീലാദ് ടെസ്റ്റിന് തുടക്കമായി. പ്രവാചകൻ മുഹമ്മദ് നബിയുടെ അധ്യാപന മാതൃകകൾ പൊതുജനങ്ങളിലും അധ്യാപക-വിദ്യാർഥി സമൂഹത്തിലും പകർന്നു നൽകുകയാണ് ലക്ഷ്യം. ‘ഗുരുവഴികൾ’ എന്ന പേര് നൽകിയ അനസ് അമാനി പുഷ്പഗിരിയുടെ പ്രഭാഷണ സീരീസിനെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ മീലാദ് ടെസ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പരീക്ഷ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. പ്രഭാഷണ വീഡിയോ സീരീസിനൊപ്പം പ്രസിദ്ധീകരിച്ച ചോദ്യാവലിയെ അടിസ്ഥാനമാക്കി, ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 15 വരെ https://rscmeeladtest.com/ എന്ന വെബ്സൈറ്റ് വഴി പ്രാഥമിക പരീക്ഷ എഴുതാം. യോഗ്യത നേടുന്നവർക്ക് സെപ്റ്റംബർ 19-ന് നടക്കുന്ന അന്തിമ പരീക്ഷയിൽ പങ്കെടുക്കാം. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികൾക്കാണ് ഈ അവസരം. ജി.സി.സി. രാജ്യങ്ങൾ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ മലയാളികൾക്കായി പ്രത്യേക ഡിജിറ്റൽ സംവിധാനത്തിലൂടെ ഒരു മില്യൺ ആളുകളിലേക്ക് മീലാദ് ടെസ്റ്റിന്റെ സന്ദേശം എത്തിക്കും.
ആഗോളതലത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും, വിദ്യാർഥി വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 15,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും സമ്മാനമായി ലഭിക്കും.
“അറിവ് പകർന്നു നൽകുന്നതിലും ഗ്രഹിക്കുന്നതിലും പ്രവാചകന്റെ രീതികൾ സർവശ്രേഷ്ഠമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് അറിവ് പകർന്നു നൽകാനുള്ള മികവ് അവിടുത്തെ പ്രത്യേകതയാണ്. സൗമ്യമായ പെരുമാറ്റവും, ആവശ്യമുള്ളിടത്ത് ഗൗരവവും, പുഞ്ചിരി വേണ്ടിടത്ത് സ്നേഹപൂർവമായ സമീപനവും പ്രവാചകന്റെ അധ്യാപന രീതിയെ വ്യത്യസ്തമാക്കി. മീലാദ് ടെസ്റ്റിലൂടെ പ്രവാചകന്റെ അധ്യാപന മാതൃകകൾ സമൂഹത്തിന് കൂടുതൽ പരിചയപ്പെടുത്താനാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
രജിസ്ട്രേഷൻ: https://rscmeeladtest.com/
വിവരങ്ങൾക്ക്: +971 502781874, +91 7902901036, +917907206341