റിയാദ്- റിയാദിലെ മലപ്പുറത്തുകാരുടെ ജനകീയ കൂട്ടായ്മയായ റിയാദ് മലപ്പുറം കൂട്ടായ്മ ( റിമാൽ ) ഇഫ്താർ സംഗമം നടത്തി. കക്ഷി രാഷ്ട്രീയ മത ചിന്തകള്‍ക്ക് അതീതമായി കഴിഞ്ഞ 18 വർഷമായി റിയാദിലും മലപ്പുറത്തുമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടുന്ന റിമാലിന്റെ പ്രവര്‍ത്തനങ്ങള്‍ റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഇബ്രാഹിം തറയിൽ വിശദീകരിച്ചു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക് സൗജന്യമായി വസ്ത്രങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം കോട്ടപ്പടിയിൽ ആരംഭിച്ച സൗജന്യ ഡ്രസ്സ് ബാങ്ക്, രോഗികൾക്കുള്ള സൗജന്യമരുന്നു വിതരണം, സാമ്പത്തിക സഹായ വിതരണം തുടങ്ങിയ പദ്ധതികൾ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.
ഫോർക്ക ജീവകാരുണ്യം കൺവീനർ ഗഫൂര്‍ കൊയിലാണ്ടി മുഖ്യാതിഥിയായിരുന്നു.

റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി മുഹമ്മദ് പൊന്മള അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സികെ അബ്ദുറഹ്മാൻ സ്വാഗതവും, പിസി മജീദ് നന്ദിയും പറഞ്ഞു. ജാഫർ കിളിയണ്ണി, സലാം വി.കെ, മുസമ്മിൽ കാളമ്പാടി, സാജു മൻസൂർ, സൂജ പൂളക്കണ്ണി, രാജന്‍ കാരാതോട്, ഷുക്കൂര്‍ പുള്ളിയിൽ, മൊഹിയുദ്ദീന്‍ മൈലപ്പുറം, ബാപുട്ടി ഇരുമ്പുഴി, അസീസ് കോഡൂർ, സലാഹുദ്ദീന്‍, ഹംസ മലപ്പുറം, ഹംസ പാണ്ടി, നവാസ് നരിപ്പറ്റ, അദ്നാൻ തറയിൽ, നിഹാൽ അറബി, റിമാൽ സ്പോര്‍ട്സ് വിംഗ് തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.