ദമാം- മലപ്പുറം ജില്ലയിലെ പുളിക്കൽ സ്വദേശി സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിൽ നിര്യാതനായി. പുളിക്കൽ നരിക്കുത്ത് നൂർജഹാന്റെയും തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖിന്റെയും മകൻ അഫ്ളുൽ ഹഖ് (30) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഏതാനും ദിവസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. സഹോദരങ്ങൾ- അജ്മൽ, നജ്ല. സഹോദരി ഭർത്താവ് ഫൈസൽ ബാബു സംഭവം അറിഞ്ഞ് ഖഫ്ജിയിലേക്ക് തിരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



