ജിദ്ദ- പ്രൊഫ. എം കെ സാനുവിന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യ ഫോറം ജിദ്ദ കമ്മിറ്റി അനുശോചിച്ചു. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ സർവാദരണീയ ശബ്ദമായിരുന്നു സാനു മാഷ് എന്നും അധ്യാപകൻ, എഴുത്തുകാരൻ, ചിന്തകൻ, വാഗ്മി, ജനപ്രതിനിധി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭയും ജീവചരിത്ര ശാഖക്ക് അനന്യസംഭാവനകൾ നൽകിയ വ്യക്തിയുമായിരുന്നു എന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group