റിയാദ്: പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളും പരിചയപ്പെടുത്താന്‍ ‘എഴുത്തുകാരും പുസ്തകങ്ങളും’ എന്ന തലവാചകത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഏപ്രില്‍ 11 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് പദ്ധതിയുടെ ഉദ്ഘാടനം റിയാദില്‍ നടക്കും.
സൗദി അറേബ്യയിലെ പ്രവാസി എഴുത്തുകാരനും അഞ്ച് പുസ്തകങ്ങളുടെ രചയിതാവുമായ റഫീഖ് പന്നിയങ്കരയുടെ പുസ്തകങ്ങളാണ് ആദ്യ ദിനം പരിപാടിയിലെത്തുക. തുടര്‍ന്ന് സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവാസി എഴുത്തുകാരെയും പുസ്തകവും പരിചയപ്പെടുത്തുന്ന പരിപാടികള്‍ നടക്കും. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തില്‍ 4 മണിക്ക് പരിപാടികള്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group