ദമാം- പ്രവാസി വെൽഫയർ അൽകോബാർ ദക്ഷിണ മലബാർ മേഖല പ്രവർത്തക സംഗമവും ഇഫ്‌ത്താറും സംഘടിപ്പിച്ചു .പ്രസിഡന്റ് പി.ടി അഷ്‌റഫ് പ്രവർത്തകരുമായി സംവദിച്ചു. വർഗീയത രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന നിലവിലെ ഇന്ത്യൻ രാഷ്‌ടീയ സാഹചര്യത്തിൽ ക്ഷേമ രാഷ്ടം ഉയർത്തിപ്പിക്കുന്ന വെൽഫയർ പാർട്ടിക്ക് വലിയ സ്ഥാനം ഉണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്തേണ്ട പ്രധാന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
റജ്ന ഹൈദർ,ആബിദ അഫ്സൽ,ആരിഫ് അലി, നൗഫർ മമ്പാട്, ഹൈദർ മമ്പാട്, അസീബ്, അൻവർ സലീം,സഫ്‌വാൻ, യൂസുഫ് കുടുവ, സമദ്, ജൂനെസ്, ഹുദ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group