അൽ ഖോബാർ; പാലക്കാട് കല്ലടിക്കോട് സ്വദേശി പറക്കാട് അബ്ദുൽ ലത്തീഫ് വാവു ബാവ (51) സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ ഹ്യദയാഘാതം മൂലം നിര്യാതനായി. രാവിലെ അൽ ഖോബാർ റാക്കയിലെ താമസ സ്ഥലത്ത് വെച്ച് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹ്യത്തുക്കൾ അൽ സലാമ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അൽ ഖോബാറിലെ ഇന്റർറെന്റ് എ കാർ കമ്പനിയിൽ 17 വർഷമായി ടാക്സി ഡ്രൈവർ ആയിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹിക പ്രവർത്തകൻ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്. പിതാവ്: ബാവ, മാതാവ്: നൂർജഹാൻ, ഭാര്യ: റഹ്ജാനാത്ത്, മക്കൾ: സാലിഹ, മുബഷിറ, അബ്ദുൽ ബാസിത്ത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group