കോട്ടക്കൽ- സമുദായത്തിന്റെ ഉന്നമനത്തിനും ശാക്തീകരണത്തിനും സഹായകരമായ രീതിയിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് മുൻഗണന ക്രമം നിശ്ചയിക്കേണ്ടതുണ്ടെന്ന് കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അഭിപ്രായപ്പെട്ടു. ഒതുക്കുങ്ങൽ പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി റിലീഫ് വിതരണോൽഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുല്യത ഇല്ലാത്തതാണ്. കോടിക്കണക്കിനു രൂപയാണ് ഈ രംഗത്ത് കെ.എം.സി.സി ഓരോ വർഷവും ചെലവഴിക്കുന്നത്.
മറ്റേത് രംഗത്തെ പോലെ സമൂഹത്തിന്റെ ആവശ്യങ്ങളിലും മാറ്റങ്ങൾ വന്ന് കഴിഞ്ഞു. വിദ്യാഭ്യാസ ഗവേഷണ രംഗത്തടക്കം നമ്മുടെ ഇടപെടൽ കൂടുതൽ ഫലപ്രദം ആവേണ്ടതുണ്ട്. സന്നദ്ധ സംഘടനകളുടെ ഈ രംഗത്തെ മുൻഗണന ക്രമങ്ങളിലും മാറ്റങ്ങൾ അനിവാര്യമാണെന്നും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കൂട്ടി ചേർത്തു. ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ് മജീദ് കോട്ടീരി അധ്യക്ഷത വഹിച്ചു.
ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെസി മൂസ,പഞ്ചായത്ത് ലീഗ് പ്രസിഡന്റ്
കറുമണ്ണിൽ ഇസ്ഹാഖ്, വി.എഫ് ശിഹാബ് മാസ്റ്റർ, ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡൻ്റ്, ഇസ്മായിൽ മുണ്ടുപറമ്പ്, എ.കെ ഖമറുദീൻ, ടി ഫസൽ റഹ്മാൻ, സി.ടി അഹമ്മദ് കുട്ടി, ഇ.കെ മുഹമ്മദ് അലി , എം.പി അലവി , ഹുസ്സൈൻ പരവക്കൽ, അടാട്ടിൽ കുഞ്ഞാപ്പു, ഇഖ്ബാൽ എറമ്പത്ത് , അസീസ് പഞ്ചിളി എന്നിവർ പ്രസംഗിച്ചു. പി.എം ബഷീർ സ്വാഗതവും, ഇസ്ഹാഖ് പൂക്കാട്ടിൽ നന്ദിയും പറഞ്ഞു.