ജിദ്ദ: വൈവിധ്യങ്ങളാലും പുതുമയാലും സമ്പന്നമായി തിരുവനന്തപുരം സ്വദേശി സംഗമത്തിന്റെ ഓണം ആഘോഷം. ജിദ്ദ ഹറാസാത്തിലെ പാം ഓയാസിസ് ആഡിറ്റോറിയത്തിൽ ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി. ടി.എസ്.എസ് പ്രസിഡന്റ് തരുൺ രത്‌നാകരൻ ഓണാഘോഷത്തിന് തിരിതെളിയിച്ചു, തിരുവാതിരക്കളി, ഓണപ്പാട്ട്, ഓണക്കളി തുടങ്ങിയവ ഒരുക്കി. വനിതാവേദി അംഗങ്ങൾ തിരുവനതപുരം തനിമയിൽ തയ്യാറാക്കിയ ഓണസദ്യ ഗൃഹാതുരതയുടെ ഓണരുചി പകർന്നു.


ജിദ്ദയിലെ തിരുവനന്തപുരം സ്വദേശികളുടെയും സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഓണാഘോഷനം നടന്നത്. വ്യത്യസ്ത വിഭാഗങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഷരീഫ് പള്ളിപ്പുറം സ്വാഗതവും ട്രഷറർ ഷാഹിൻ നന്ദിയും രേഖപ്പെടുത്തി TSS , എക്സിക്യൂട്ടീവ് അംഗങ്ങൾ ഓണാഘോഷങ്ങൾ നിയന്ത്രിച്ചു.