Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 26
    Breaking:
    • മാസ്സായി ക്ലാസന്‍; സണ്‍റൈസേഴ്‌സ് റണ്‍മലയ്ക്കു മുന്നില്‍ തളര്‍ന്നുവീണ് കൊല്‍ക്കത്ത
    • മിന്നും നേട്ടങ്ങളുമായി മുഹമ്മദ് സലാഹ്; പ്രീമിയർ ലീഗ് കൊടിയിറങ്ങി
    • നെതന്യാഹുവിനെതിരെ ഇസ്രായിൽ പ്രസിഡണ്ട്; ‘കോടതിവിധി അവഗണിക്കാമെന്ന് കരുതേണ്ട…’
    • ഹജ് തീർത്ഥാടകർക്കും സന്നദ്ധ പ്രവർത്തകർക്കും വഴികാട്ടിയായി തനിമ മൊബൈൽ ആപ്പ് പുറത്തിറക്കി
    • മുസാനിദ് പ്ലാറ്റ്‌ഫോം: ഗാർഹിക തൊഴിലാളികളുടെ സി.വി അപ്‌ലോഡ് സേവനം ആരംഭിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    രാജീവ് ഗാന്ധിയുടെയും പി.എം നജീബിന്റെയും ചരമവാർഷിക ദിനം ആചരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/05/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിനാലാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.
    ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അഞ്ചാലൻ ഉദ്ഘാടനം ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ കൈപിടിച്ചു നടത്തിയ ധിഷണാ ശാലിയായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. ചരിത്രത്തിൽ തുല്യതയില്ലാത്ത വ്യക്തിത്വവും ഭരണ നേതൃപാടവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. രാജ്യത്തിന്റെ വളർച്ചയിൽ നിർണായകമായ പങ്കുവഹിച്ച വിവര സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയാണ്. ടെലികോം, 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടവകാശം, പഞ്ചായത്തീരാജ് സംവിധാനം അടക്കം എണ്ണിയാൽ ഒടുങ്ങാത്ത നവീന പദ്ധതികൾക്കാണ് അദ്ദേഹം രൂപം നൽകിയതെന്ന് അഷറഫ് അഞ്ചാലൻ പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റിയംഗം സി എം അഹ്മദ് ആക്കോട്, ജിദ്ദ വെസ്റ്റേൺ റീജിയണൽ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, കെ.എം.സിസി. സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ വെളിയംകോട്, സാദിഖലി തുവ്വൂർ (ബ്യൂറോ ചീഫ്, ഗൾഫ് മാധ്യമം ജിദ്ദ) എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.


    ചടങ്ങിൽ ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി മുൻ അധ്യക്ഷനായിരുന്ന പിഎം നജീബിന്റെ ചരമവാർഷികവും ആചരിച്ചു. സൗദി അറേബ്യയിലുടനീളം ഒ.ഐ.സി.സി സംഘടന ഘടകങ്ങൾ രൂപീകരിക്കുകയും, സുശക്തമായ നേതൃത്വം നൽകുകയും ചെയ്ത മഹാ പ്രതിഭയായിരുന്നു പി.എം നജീബ് എന്നും, പ്രാസ്ഥാനികർക്ക് വിസ്മരിക്കാൻ സാധിക്കാത്ത മാതൃകാപരമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം എന്നും യോഗം അനുസ്മരിച്ചു.
    യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സനൂജ്, കൊണ്ടോട്ടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഹസീഫ്, കെഎസ്‌യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സവാദ് എന്നിവരെ ചടങ്ങിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അസീസ് ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതം ആശംസിച്ചു. രാജീവ് ഗാന്ധിയുടെ ച്ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി സർവ്വമത പ്രാർത്ഥനയോടു കൂടിയിട്ടാണ് ചടങ്ങ് ആരംഭിച്ചത്. ഒ.ഐ.സി.സി ഗ്ലോബൽ, നാഷണൽ, റീജിയൻ, ജില്ലാ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. ശ്രീത അനിൽകുമാർ, ആയിശ സിയ, നിഫ എന്നിവർ സർവ്വമത പ്രാർത്ഥനക്ക് നേതൃത്വം നൽകി. ചടങ്ങിന് മലപ്പുറം ജില്ലാ സെക്രട്ടറി യു. എം ഹുസൈൻ നന്ദി പറഞ്ഞു.
    മുജീബ് പാക്കട,ഉമ്മർ മങ്കട ഫൈസൽ മക്കരപ്പറമ്പ്, സമീർ പാണ്ടിക്കാട്, അനസ് തുവ്വൂർ, കമാൽ കളപ്പാടൻ, ഫിറോസ് ചെറുകോട്, ഇ പി മുഹമ്മദലി, സാജു റിയാസ്, ഷംസുദ്ദീൻ മേലാറ്റൂർ, നിസ്നു ഹുസൈൻ, ഷിബു കാളികാവ് എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rajeev Gandhi
    Latest News
    മാസ്സായി ക്ലാസന്‍; സണ്‍റൈസേഴ്‌സ് റണ്‍മലയ്ക്കു മുന്നില്‍ തളര്‍ന്നുവീണ് കൊല്‍ക്കത്ത
    25/05/2025
    മിന്നും നേട്ടങ്ങളുമായി മുഹമ്മദ് സലാഹ്; പ്രീമിയർ ലീഗ് കൊടിയിറങ്ങി
    25/05/2025
    നെതന്യാഹുവിനെതിരെ ഇസ്രായിൽ പ്രസിഡണ്ട്; ‘കോടതിവിധി അവഗണിക്കാമെന്ന് കരുതേണ്ട…’
    25/05/2025
    ഹജ് തീർത്ഥാടകർക്കും സന്നദ്ധ പ്രവർത്തകർക്കും വഴികാട്ടിയായി തനിമ മൊബൈൽ ആപ്പ് പുറത്തിറക്കി
    25/05/2025
    മുസാനിദ് പ്ലാറ്റ്‌ഫോം: ഗാർഹിക തൊഴിലാളികളുടെ സി.വി അപ്‌ലോഡ് സേവനം ആരംഭിച്ചു
    25/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version