ജിദ്ദ– ആറ് പതിറ്റാണ്ടു കാലത്തോളം പൊതുപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ജിദ്ദ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഓൺലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി. സൗദി ദേശീയ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംകോട് മുഖ്യപ്രഭാഷണം നടത്തി.
നിരാലംബർക്കും അശരണർക്കും താങ്ങും തണലുമായിരുന്ന ഉമ്മൻ ചാണ്ടി സാധാരണക്കാർക്ക് പ്രാപ്യനായ നേതാവും സുതാര്യത ഉറപ്പുവരുത്തിയ ഭരണകർത്താവുമായിരുന്നെന്ന് യോഗം അനുസ്മരിച്ചു. പ്രവാസികളോട് ഹൃദയ ബന്ധമുണ്ടായിരുന്ന ഉമ്മൻചാണ്ടി പ്രവാസികൾക്ക് ആശ്രയവും അഭയവുമായിരുന്നുവെന്നും വിവിധ പ്രശ്‌നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തിയ ഉമ്മൻ ചാണ്ടിയുടെ വിയോഗം നാടിനും പ്രവാസലോകത്തിനും അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയതതെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം സിഎം അഹമ്മദ് ആക്കോട്, സൗദി ദേശീയ കമ്മറ്റി ട്രഷറർ യാസർ നായിഫ്, റീജിനൽ കമ്മറ്റി ജനറൽ സെക്രട്ടറി ആസാദ് പോരൂർ തുടങ്ങി വിവിധ റീജിയൻ, ജില്ലാ, നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
ആക്റ്റിംഗ് പ്രസിഡന്റ് അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഗഫൂർ വണ്ടൂർ നന്ദി പറഞ്ഞു. ഫൈസൽ മക്കരപ്പറമ്പ്, യു എം ഹുസൈൻ മലപ്പുറം, ഉസ്മാൻ കുണ്ടുകാവിൽ, സാജു റിയാസ്, ഉസ്മാൻ മേലാറ്റൂർ, സിപി മുജീബ് കാളികാവ്, കമാൽ കളപ്പാടൻ, അലവി ഹാജി, നൗഷാദ് ബഡ്ജറ്റ്, എം ടി ഗഫൂർ, ഷിബു കാളികാവ് എന്നിവർ നേതൃത്വം നൽകി.