റിയാദ്- പത്മശ്രീ കെ.വി റാബിയയുടെ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു.
സാക്ഷരതാ പ്രസ്ഥാനത്തിന് ചിറകുകൾ നൽകിയ പോരാളിയായിരുന്നു പത്മശ്രീ റാബിയ എന്ന് നേതാക്കൾ അനുസ്മരിച്ചു. റാബിയയുടെ വേർപാട് രാജ്യത്തിനു നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.
പതിനേഴാം വയസ്സിൽ പോളിയോ രോഗബാധ അവരുടെ കാലുകളെ തളർത്തിയെങ്കിലും ഒട്ടും തളരാത്ത മനസ്സുമായി സാക്ഷരതാ പ്രവർത്തനങ്ങളിലും സ്ത്രീ ശാക്തീകരണ രംഗത്തും ഗ്രന്ഥശാല പ്രവർത്തനങ്ങളിലും അവർ സജീവമായി. രോഗം തളർത്തിയ കാലുകളും കരുത്തുറ്റ മനസ്സുമായി വീൽ ചെയറിന്റെ സഹായത്തോടെ കർമ രംഗത്ത് സജീവമായി രാജ്യത്തിന്റെ ഉയർന്ന സിവിലിയൻ ബഹുമതിയോളം ഉയർന്ന പ്രിയപ്പെട്ട റാബിയ വിടർത്തിയ സ്വപ്നച്ചിറക്കുകൾ തലമുറകൾക്ക് പ്രചോദനമാകുമെന്നും നേതാക്കൾ അനുശോചന കുറിപ്പിൽ പറഞ്ഞു.