ജിദ്ദ: ജിദ്ദയിലെ ജീവകാരുണ്യ, സാമൂഹിക കലാ സാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ വനിതവേദിയുടെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ഡോൾഫിൻ പാർക്കിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷ വേദിയിൽ മൈത്രി പ്രസിഡന്റ് ഷെരീഫ് അറക്കൽ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു. പ്രിയ റിയാസ് (പ്രസിഡന്റ്), ബർക്കത്ത് ഷെരീഫ് (വൈസ് പ്രസിഡന്റ്), ജ്യോതി സന്തോഷ് (സെക്രട്ടറി), ആയിഷ ഫവാസ് (ജോയിന്റ് സെക്രട്ടറി), അനീസ നവാസ് (ട്രെഷറർ), റെജില സഹീർ (കൾച്ചറൽ സെക്രട്ടറി)
എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി റംസീനസക്കീർ, സാലിഹ സാലിഹ്, സോഫിയ ബഷീർ, സനൂജ മുജീബ് എന്നിവരെയും തിരഞ്ഞെടുത്തു.
സ്ത്രീകളുടെ ശാക്തീകരണത്തിനും സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിനും ഊന്നൽ നൽകാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ പറഞ്ഞു. രക്ഷാധികാരി ഉണ്ണി തെക്കേടത്ത്, കൾച്ചറൽ സെക്രട്ടറി നൂറുന്നീസ ബാവ എന്നിവർ ആശംസ നേർന്നു.
മൈത്രി ജിദ്ദയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതിനും സ്ത്രീകളുടെ ഉന്നമനത്തിനായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും പുതുതായി നിലവിൽ വന്ന വനിത കമ്മിറ്റി പരിശ്രമിക്കുമെന്ന് വനിതവേദി പ്രസിഡന്റ് പ്രിയ റിയാസ് അറിയിച്ചു. മൈത്രി കുടുംബാംഗങ്ങളുടേയും ജിദ്ദയിലെ ക്ഷണിക്കപ്പെട്ട അഥിതികളുടേയും സാന്നിദ്ധ്യത്തിലായിരുന്നു വനിതാദിന ആഘോഷങ്ങൾ അരങ്ങേറിയത്. ചടങ്ങിന് ട്രഷറർ കിരൺ കലാനി നന്ദി പ്രകാശിപ്പിച്ചു..