ജിദ്ദ: നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നവോദയോത്സവ് കുക്കറി ഷോയിൽ ടീം ഗ്രീൻ ഒന്നാം സ്ഥാനം നേടി. ആറു ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. വിധികർത്താക്കളായ കല്ലു, മാത്തു എന്നിവർ ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനത്തിന് അർഹരായ ടീം ഗ്രീനിന് ഒരു പവൻ സ്വർണ്ണ നാണയം സമ്മാനമായി നൽകി.


ക്യാപ്റ്റൻ ലിസി സോണി, വൈസ് ക്യാപ്റ്റൻ സെമീന ഷംസുദ്ദീൻ എന്നിവരാണ് ടീം ഗ്രീനിനെ നയിച്ചത്. റബീന ഷാൻ, ജൂബി റാഫി, സുമയ്യ സമീർ, സ്മിത മാളു, നിഷ യൂസുഫ്, എന്നിവരായിരുന്നു മറ്റു ടീം അംഗങ്ങൾ. അമീർ പരപ്പനങ്ങാടി കോഡിനേറ്ററായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



