ജിദ്ദ- സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇമാം റാസി മദ്രസ ജിദ്ദയിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. “തിങ്ക് സൗദി & വിൻ ബിഗ്” എന്ന പേരിലുള്ള ഈ മത്സരം ദേശീയ ദിനമായ സെപ്റ്റംബർ 23ന് നടക്കും.
ജിദ്ദയിൽ പഠിക്കുന്ന പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. വിജയിക്ക് സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കും. കൂടാതെ മറ്റ് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ 23 ചൊവ്വ വൈകുന്നേരം 3 മണി മുതൽ 7 മണി വരെ ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം (https://forms.cloud.microsoft/r/yKPFLCqphG). കൂടുതൽ വിവരങ്ങൾക്ക് 0537097737, 0565582601 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group