മക്ക: നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ മുഹമ്മദ് റിന്‍ഷീഫിനെ ഖുലൈസ് കെ.എം.സി.സി. എക്സലന്റ് അവാർഡ് നൽകി ആദരിച്ചു. ഖുലൈസ് കെ.എം.സി.സി. ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കരീം മൗലവി ഒളവട്ടൂർ മൊമെന്റോ റിന്‍ഷീഫിന് സമ്മാനിച്ചു. ഫിറോസ് മക്കരപറമ്പിന്റെ മകനാണ് റിന്‍ഷീഫ്.
ചടങ്ങിൽ ഖുലൈസ് കെ.എം.സി.സി. ഭാരവാഹികളായ റഷീദ് എറണാംകുളം, ഷാഫി മലപ്പുറം, റാഷിഖ് മഞ്ചേരി, അക്ബർ ആട്ടീരി, കലാം പറളി, ഷുക്കൂർ ഫറോഖ്, അഷ്റഫ് പെരുവള്ളൂർ, അസീസ് കൂട്ടിലങ്ങാടി, ഫിറോസ് മക്കരപറമ്പ്, അഫ്സൽ മുസ്‌ല്യാർ, ഹംസ തൃപ്പനച്ചി, ആരിഫ് പഴയകത്ത് തുടങ്ങിയവർ പങ്കെടുത്തു. പ്രവാസി സുഹൃത്തുക്കളും മെമ്പർമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. റിന്‍ഷീഫിന്റെ വിജയം യുവതലമുറയ്ക്ക് പ്രചോദനമാകുമെന്നും ഭാവിയിൽ സാമൂഹിക മുന്നേറ്റ പ്രവർത്തനങ്ങൾക്ക് ഈ അവാർഡ് പ്രോത്സാഹനമാകട്ടെയെന്നും ഖുലൈസ് കെ.എം.സി.സി. കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.
മുഹമ്മദ് റിന്‍ഷീഫ്, അവാർഡ് ധാന ചടങ്ങ് സംഘടിപ്പിച്ചതിന് ഖുലൈസ് കെ.എം.സി.സി.ക്ക് നന്ദി അറിയിച്ചു.