ജിദ്ദ– കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംഎസ്എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റും വാഗ്മിയുമായ ഉവൈസ് ഫൈസിക്ക് സ്വീകരണം നൽകി. ജിദ്ദ സെൻട്രൽ കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന സ്വീകരണ യോഗത്തിൽ സൗത്ത് സോൺ ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജന. സെക്രട്ടറി വി.പി മുസ്തഫ, ഇസ്മയിൽ മുണ്ടക്കുളം, അബ്ദുറഹ്മാന്‍ വെള്ളിമാട്കുന്ന്, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, അഷ്റഫ് താഴെക്കോട്, ശിഹാബ് താമരക്കുളം, സൗത്ത് സോൺ നേതാക്കളായ നാസർ വേലഞ്ചിറ, നൗഷാദ് പാനൂർ എന്നിവർ സംസാരിച്ചു.
പ്രവാസലോകത്ത് കാണാൻ കഴിയുന്ന പാരസ്പര്യത്തിൻ്റേയും സാഹോദര്യത്തിൻ്റേയും നല്ല കാഴ്ച്ചകൾ മനംകുളിർപ്പിക്കുന്ന മാതൃകകളാണെന്ന് ഉവൈസ് ഫൈസി നിരീക്ഷിച്ചു. കെഎംസിസി നിർവ്വഹിക്കുന്ന നിസ്സീമമായ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഉവൈസ് ഫൈസി അടിവരയിട്ടു.
നദീർ ആഷിഖ്, അബ്ദുൽ റസാഖ് കാഞ്ഞിരപ്പള്ളി, സമീര്‍ സക്കരിയാ ബസാർ ആലപ്പുഴ, ഉവൈസ് തൃക്കുന്നപ്പുഴ, ബന്യാമിൻ പാനൂർ എന്നിവർ പങ്കെടുത്തു.