ജിദ്ദ: പ്രമുഖ ചരിത്രാധ്യാപകനും ഗ്രന്ഥകാരനും സജീവമായി സാമൂഹ്യ ഇടപെടലുകൾ നടത്തിയിരുന്ന പ്രൊഫ. എം.ജി. എസ് നാരായണന്റെ വിയോഗം സാമൂഹ്യമണ്ഡലത്തിന് കനത്ത നഷ്ടമാണെന്ന് ജിദ്ദ കേരള പൗരാവലി അനുശോചന പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. യൂണിവേഴ്സിറ്റി അധ്യാപകൻ, ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സ് അധ്യക്ഷൻ, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചുമായി സഹകരിച്ച് ചരിത്രപ്രാധാന്യമുള്ള നിരവധി പ്രൊജക്ടുകൾക്ക് നേതൃത്വം വഹിച്ച അദ്ദേഹം പൊതുമണ്ഡലത്തിൽ സമാദരണീയനായിരുന്നു.
ഇന്ത്യൻ ചരിത്ര പരിചയം, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ, സെക്കുലർ ജാതിയും സെക്കുലർ മതവും, പെരുമാൾസ് ഓഫ് കേരള (ഇംഗ്ലീഷ്) തുടങ്ങി നിരവധി ശ്രദ്ദേയ ചരിത്ര രചനകൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്.
പ്രാചീന ഭാരതീയ ചരിത്രം, കേരള, തമിഴ്നാട് എന്നീ മേഖലകളിൽ അദ്ദേഹത്തിൻ്റെ സംഭാവന വളരെ വലുതായിരുന്നുവെന്ന് അനുശോചന പ്രമേയം വ്യക്തമാക്കി.