റിയാദ്: പതിനെട്ടു വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന ആന്ധ്രപ്രദേശ് സ്വദേശി മോൻസയ്യയുടെ ചേതനയറ്റ ശരീരം ഒടുവില്‍ നാട്ടിലേക്ക്. കരീം നഗര്‍ സ്വദേശി മോന്‍സയ്യ ഗതാറ (60)യുടെ മൃതദേഹമാണ് ഇന്നലെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. മാര്‍ച്ച് മൂന്നിനായിരുന്നു മരണം.
18 വര്‍ഷം മുമ്പാണ് ഇദ്ദേഹം റിയാദിലെത്തിയത്. പിന്നീട് നാട്ടില്‍ പോയിട്ടില്ല. പോകാതിരിക്കാനുള്ള കാരണം എന്താണെന്ന് കുടുംബത്തെ അറിയിച്ചിരുന്നില്ല. കോടതിയില്‍ ഇദ്ദേഹത്തിനെതിരെ കേസുകളുണ്ടായിരുന്നു. ഇത് കാരണം എക്‌സിറ്റടിക്കാന്‍ പ്രതിസന്ധി നേരിട്ടു. ഒടുവില്‍ എയര്‍പോര്‍ട്ട് ജവാസാത്തില്‍ നിന്നാണ് എക്‌സിറ്റടിച്ചു കിട്ടിയത്. ഇന്ത്യന്‍ എംബസി നല്‍കിയ ടിക്കറ്റില്‍ മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു.