ജിദ്ദ- ഭാര്യക്കൊപ്പം ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മലപ്പുറം പൂക്കോട്ടൂർ പാണമ്പുഴ ഇബ്രാഹിം(59)ആണ് മരിച്ചത്. ഈ മാസം 21ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരണം സംഭവിച്ചത്. മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്യും. ഭാര്യ: ഖദീജ. മക്കൾ: ജംഷീർ അലി, അനീസ, (ഇരുവരും ജിദ്ദ) ജസീറ. മരുമക്കൾ: സാലിഹ് ഇരുമ്പുഴി (ജിദ്ദ), ജൂന ജൂബി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group