ജിദ്ദ- സോണി സ്റ്റാർ സിംഗർ സീസൺ 3, ഫ്ലവേഴ്സ് ടോപ് സിംഗർ 2 ഫെയിം എന്നിവയിലൂടെ പ്രശസ്തയായ മിയ ഈസ മെഹക് നാളെ (ഏപ്രിൽ 9 ബുധൻ) ജിദ്ദയിലെത്തുന്നു. കൊച്ചി കൂട്ടായ്മ ജിദ്ദയുടെ ഈദ്, വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായാണ് പ്രത്യേക പരിപാടി.

വൈകിട്ട് എട്ടിന് സഫയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ‘ചാറ്റ് വിത്ത് മിയകുട്ടി’ എന്ന സെഷനിൽ പങ്കെടുക്കുമെന്ന് ചെയർമാൻ ജിബിൻ സമദ് കൊച്ചി, പ്രസിഡന്റ് സനോജ് സൈനുദ്ധീൻ, ജനറൽ സെക്രട്ടറി മൻസൂർ അലി, ട്രഷറർ ബാബു മുണ്ടൻവേലി, പ്രോഗ്രാം കോഓർഡിനേറ്റർ ഹിജാസ് ഖാലിദ് എന്നിവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group