ജിദ്ദ: ജിദ്ദ ഹറാസാത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മഞ്ചേരി തൃക്കലങ്ങോട് നിരന്നപറമ്പ് സ്വദേശി തോരൻ ഷൗക്കത്ത് (54) ജിദ്ദ അന്തലൂസിയ ആശുപത്രിയിൽ നിര്യാതനായി. കുറച്ച് ദിവസമായി അസുഖബാധിതനായി ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. 25 വർഷമായി പ്രവാസിയാണ്. ഭാര്യ ബുഷ്റ. മക്കൾ: സഫാ തെസ്നി,സഫ്‌വാൻ,സൗബാൻ,മരുമകൻ യൂനുസ്(ഒതുക്കുങ്ങൽ) സഹോദരങ്ങൾ സിദ്ദീഖ്(ജിദ്ദ)സുധീർ ബാബു. മയ്യിത്ത് പരിപാലനത്തിനും മറ്റു സഹായങ്ങൾക്കും ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗും ജിദ്ദ-മഞ്ചേരി മണ്ഡലം കെ.എം.സി.സിയും രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group